ിത്. ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ്, സാമ്പത്തിക മേഖലകളില്‍ മികച്ച തൊഴിലിന് ആക്ച്വറിയല്‍ സയന്‍സ് ഉപകരിക്കും. ആക്ച്വറികള്‍ സേവനത്തിനും ഉല്‍പന്നത്തിനും എത്ര വില നിശ്ചയിക്കണം എന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. അതത് കാലയളവില്‍ വേണ്ട സാമ്പത്തിക വിശകലനം ആക്ച്വറികള്‍ നടത്തിവരുന്നു.
പുതിയ സാങ്കേതിക വിദ്യ, തൊഴില്‍ പ്രവണത എന്നിവയ്ക്കിണങ്ങിയ സാമ്പത്തിക ഉപേദശക സംവിധാനം ആക്ച്വറിയ്ക്കുണ്ട്. ആഗോള സമ്പദ്വ്യവസ്ഥകളില്‍ കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഒഴിവാക്കാനാവാത്ത തസ്തികയാണിത്. എന്നാല്‍, ഇന്ത്യയില്‍ ആക്ച്വറിയല്‍ കോഴ്സ് നടത്തുന്ന സ്ഥാപനങ്ങളുടെ എണ്ണം കുറവാണ്. ഡാറ്റാ സ്കില്‍ ഉപയോഗിച്ചുള്ള റിസ്ക്ക് വിശകലനം, ബിസിനസ്സ് പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ ആക്ച്വറി വിദഗ്ദര്‍ക്ക് നല്‍കാന്‍ സാധിക്കും.
ആക്ച്വറിയല്‍ അപ്രന്‍റിസ്ഷിപ്പ് പ്രോഗ്രാം രണ്ട് രീതിയിലുണ്ട്. ടെക്നീഷ്യന്‍ അപ്രന്‍റിസ് പ്രോഗ്രാമും അപ്രന്‍റിസ്ഷിപ്പും. അപ്രന്‍റിസ്ഷിപ്പ് Customised programme ആണ്. ഇന്‍ഡസ്ട്രിയ്ക്കനുസരിച്ച പ്രോഗ്രാമാണിത്. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള പഠനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. തുടര്‍ന്ന് സര്‍ട്ടിഫൈഡ് ആക്ച്വറിയല്‍ അനലിസ്റ്റാകാം. IFoA യും അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫ് ആക്ച്വറീസും ചേര്‍ന്നുള്ള സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമാണിത്. ഇതിനായി CAA ഗ്ലോബല്‍ പ്രോഗ്രാമുണ്ട്. ആഗോള തലത്തില്‍ ഏതു രാജ്യത്തും കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കും. IFOA യില്‍ പഠിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ 21-43 പ്രായമുള്ളവരാണ്. 61 ശതമാ നവും അവര്‍ യു.കെ.യ്ക്ക് പുറത്താണ് തൊഴില്‍ ചെയ്യുന്നത്. IFOA യ്ക്ക് ബീജിങ്, എഡിന്‍ബറോ, ഹോങ്കോങ്, ലണ്ടന്‍, ഓക്സ്ഫോര്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സിന് ചേരാന്‍ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ BEC, TOEFL, IELTS എന്നിവയിലേതെങ്കിലുമൊന്ന് ആവശ്യമാണ്. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴിലിന് അപേക്ഷിക്കാവുന്ന ഒട്ടേറെ ഓണ്‍ലൈന്‍ പോര്‍ട്ടലുകളുണ്ട്. പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കും സര്‍ട്ടിഫൈഡ് പ്രോഗ്രാമിന് അപേക്ഷിക്കാം.
കണക്കിനോടും സ്റ്റാറ്റിസ്റ്റിക്സിനോടും താല്‍പര്യമുള്ളവര്‍ക്ക് വിശകലന നൈപുണ്യമുണ്ടെങ്കില്‍ ആക്ച്വറിയല്‍ കോഴ്സിന് അപേക്ഷിക്കാം. ആക്ച്വറിയല്‍ സയന്‍സിന് മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, കെമിസ്ട്രി, ഫിസിക്സ്, എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും പ്ലസ് ടു മികച്ച മാര്‍ക്കോടെ പൂര്‍ത്തിയാക്കിയവര്‍ക്കുമുള്ള Costomized-Programme കളുണ്ട്. Financial Mathematics, Finance and Financial Reporting, Probabiltiy and Mathematical Statistics, Business awareness, Model documentation, Analysis and Reporting തുടങ്ങിയവ പ്രധാനപ്പെട്ട പഠന വിഷയങ്ങളാണ്. ആക്ച്വറിക്ക് പ്രതിമാസം മൂന്നു ലക്ഷം രൂപയിലധികം ശമ്പളം ലഭിയ്ക്കും. നിരവധി സര്‍വ്വകലാശാലകള്‍ ഇന്ത്യയ്ക്കകത്തും പുറത്തും ആക്ച്വറിയല്‍ സയന്‍സ് മേഖലയിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ംം:www.actuaries.org.uk, www.aonearlycareers.co.uk, www.aprlip.com, www.xafintiy.com, www.actuariesindia.org സന്ദര്‍ശിക്കുക.
List of actuarial sciences colleges in India:
Aligarh Muslim Universtiy, Universtiy of Mumbai, AMITY School of Insurance and Actuarial Science,Noida (ASIAS), Universtiy of Madras Chennai, Annamalai Universtiy, Universtiy of Kalyani, West Bengal, Andhra Universtiy, Visakhapatnam, Universtiy of Delhi, Berhampur Universtiy, Ovdisha, RNIS College of Insurance, New Delhi, Birla Institute of Management Technology, New Delhi, Narsee Monjee Institute of Management Studies, Mumbai, Bishop Herber College, Tiruchirappalli, Manipur Universtiy ,Canchipur, Imphal, CMD School of Insurance and Actuarial Sciences, Uttarpradesh, Kurukshtera Universtiy, Kurukshtera, DS Actuarial Education Services (DS ActEd), Mumbai, Jaipuria Institute of Management, Lucknow, Dr. Ram Manohar Lohia Avadh Universtiy, Faizabad, U.P, Institute for Integrated Learning in Management (IILM), Noida, Gurunanak Dev Universtiy, Amritsar, Goa Universtiy, Goa,
*അനലിറ്റിക്സ്*
ഐ.ടി. അധിഷ്ഠിത മേഖലയില്‍ അനലിറ്റിക്സിന്‍റെ കാലമാണിത്. ഹെല്‍ത്ത്, ബിസിനസ്, ഗൂഗിള്‍, അഗ്രി അനലിറ്റിക്സ് എന്നിവ കരുത്താര്‍ജിച്ചുവരുന്നു. അനലിറ്റിക്സില്‍ ബിരുദ പ്രോഗ്രാമുകളില്‍ കമ്പ്യൂട്ടര്‍ സയന്‍സും സ്റ്റാറ്റിസ്റ്റിക്സുമുണ്ട്. തീരുമാനങ്ങളെടുക്കാന്‍ സഹായി ക്കുന്ന മേഖലയാണിത്. അഡ്വാന്‍സ്ഡ് അനലിറ്റിക്സ്, ബിഗ് ഡാറ്റ ആപ്ലിക്കേഷന്‍ ഡെവലപ്മെന്‍റല്‍ പ്രൊജക്ട്, പ്രോഗ്രാം മാനേജ്മെന്‍റ്, ഐ.ടി, ആര്‍ക്കിടെക്ചര്‍, ഇന്‍ഷൂറന്‍സ് ആന്‍റ് ഫിനാന്‍ഷ്യല്‍ സര