Movie DNA


Гео и язык канала: не указан, не указан
Категория: не указана


ഒരു സിനിമ പ്രാന്തന്റെ സ്വപ്നം 🖤

Связанные каналы

Гео и язык канала
не указан, не указан
Категория
не указана
Статистика
Фильтр публикаций




Видео недоступно для предпросмотра
Смотреть в Telegram
@MOVIE_DNA.Little.Miss.Sunshine.2006.720p.BluRay.YIFY.mp4


മൂവി ഡിഎൻഎ റിലീസ് :- 69

Little Miss sunshine ( 2006 ) ❤️

ഒരു കുടുംബത്തിലെ 6 ആൾക്കാരുടെ കഥ ..

Sherly hoover ഒരു സാധാരണ കുടുംബത്തിലെ അമ്മ അവളുടെ ഭർത്താവ് Richard ഒരു Motivational speaker വിജയിക്കാൻ മാത്രം ശ്രമിക്കുന്ന ഒരുവൻ ..sherlyയുടെ സഹോദരൻ Frank ,ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ട് പരാജയപ്പെട്ട് ഇപ്പൊ ഷെര്ലിയുടെ വീട്ടിലാണ് തമാസം , റിച്ചാർഡിന്റെ ലഹരിക്ക് അടിമ പെട്ട് കിടക്കുന്ന അപ്പനായ Edwin ..Dwayne ഷെര്ലിയുടെ മകൻ ,പൈലറ്റ് ആവാൻ വേണ്ടി ഉള്ള പ്രായത്നത്തിന് ഒന്നും കുറേനാളായ് സംസാരിക്കാതെ പുസ്തകം വായിച്ചിരിക്കുന്ന ഒരുവൻ... പിന്നെ olive അവരുടെ മകൾ ..

oliveന് Little miss sunshine എന്ന ബ്യൂട്ടി കോണ്ട്സ്റ്റിൽ സെലക്ഷൻ കിട്ടിയതിനാൽ അവര് താമസിക്കുന്ന സ്ഥലത്ത് നിന്ന് 800മൈൽ ദൂരേ കാലിഫോർണിയയിലേക്ക് ഒരു ചെറിയ വാനിൽ യാത്ര പോവുന്നതാണ് ചിത്രം ...

തുടക്കം തൊട്ട് ഒടുക്കം വരെ ചിരിച്ച് പണ്ടാരമടക്കും ഈ ചിത്രമെന്ന് നിസംശയം പറയാം ..😍

#movie_dna
#movie_dna_comedy




Видео недоступно для предпросмотра
Смотреть в Telegram
@MOVIE_DNA.Godhi Banna Sadharana Mykattu (2016) - DVDRip - 700MB.mkv


മൂവി ഡിഎൻഎ റിലീസ് :- 68

Godhi Banna Sadharana Mykattu ( 2016 ) ❤️


നമ്മൾ ജനിക്കുമ്പോൾ തന്നെ നമ്മുടെ കഥ തുടങ്ങുന്നുവെന്നാണ് നാം കരുതുന്നത്.
എന്നാൽ യഥാർത്ഥത്തിൽ അത് തുടങ്ങുന്നത് മറ്റൊരാളുടെ കഥയുടെ നടുക്കെവിടെയോ ആണ്.

രക്ഷിത് ഷെട്ടി,
എന്നെ സംബന്ധിച്ച് കന്നഡ സിനിമകൾ കാണാൻ പ്രേരിപ്പിച്ച ഒരാൾ.
അങ്ങനെ കണ്ട മികച്ച സിനിമകളിൽ ഒന്നാണ് ഇത്.

ഒരുപാട് സിനിമകളിൽ അവിടെ ഇവിടെയായി കണ്ടു മറന്ന Anant Nag എന്ന നടനെ KGF ലെ കഥ പറച്ചിലുകാരനായി ശ്രദ്ധയിൽ പെട്ടു.
പിന്നീട് ഈ സിനിമയിലാണ് ഞാൻ ഇത്ര ഇഷ്ടത്തോടെ കാണുന്നത്.

അച്ഛന് Alzheimer's ആണ്.
മകൻ, രോഗം ഒന്നും വരാതെ തന്നെ അച്ഛനെ മറന്ന പോലെയുള്ള ജീവിതം നയിക്കുന്നു.

അച്ഛൻ-മകൻ ബന്ധത്തെ എടുത്തു കാണിക്കുന്ന ഇമോഷണലി ഇന്റൻസ് ആയ കഥാഗതി ചുമ്മാ ഫാമിലിസ്റ്റോറി എന്ന രീതിയിൽ ഒതുക്കിയിടുന്നുമില്ല.

സന്ദർഭങ്ങളോട് മാത്രം ചേർന്ന് നിക്കുന്ന ഗാനങ്ങളും നല്ല സംഭാഷണങ്ങളും ഒക്കെയായി നല്ലൊരു അനുഭവം.

#movie_dna
#movie_dna_drama




Видео недоступно для предпросмотра
Смотреть в Telegram
@MOVIE_DNA.Contagion.2011.720p.BluRay.X264.YIFY.mp4


മൂവി ഡിഎൻഎ റിലീസ് :- 67

Contagion ( 2011 ) ❤

' കൊറോണ എങ്ങനെ പകരുന്നു എന്നതിന്റെ ദൃശ്യാവിഷ്‌ക്കാരം'

ഹോങ്കോങ്ങിൽ നിന്ന് തിരിച്ച് വന്ന 'ബെത്ത്' ഓരോ ദിവസം കഴിയുന്നതിനനുസരിച്ച് ക്ഷീണിതയായ് വന്ന് പെട്ടെന്നൊരു ദിവസം മരണപ്പെടുന്നു..ബെത്തിന്റെ ഭർത്താവ് മിച് അവളുടെ മരണശേഷം ഹോസ്‌പിറ്റലിൽ നിന്ന് വീട്ടിൽ എത്തുമ്പോൾ കാണുന്നത് തന്റെ മകനും ബെത്ത് മരിച്ചത് മരിച്ച് കിടക്കുന്ന കാഴ്ച്ചയാണ്... അതിന് ശേഷം ഇതേ രോഗം കാരണം പലരും പല രാജ്യത്തും മരിച്ച് തുടങ്ങുന്നതായ് റിപ്പോർട്ട് വന്ന് തുടങ്ങുന്നു.. 1ൽ നിന്ന് 4 ..4ൽ നിന്ന് 16 ...16ൽ നിന്ന് 256അങ്ങനെ പടർന്ന് പിടിച്ച വൈറസ് എന്തെന്നും എവിടെ നിന്നെന്നും കണ്ടെത്താൻ പറ്റാത്ത സാഹചര്യം ലോകം മൊത്തം ഉണ്ടാകുന്നു.. ഇതിൽ ആസ്പദമാക്കിയ സിനിമയാണ് 'contagion'.

2011ൽ ഇറങ്ങി സിനിമ അതിന് മുൻപ് നടന്ന വൈറസ് രോഗങ്ങളുമായ് ബന്ധപ്പെട്ട് ഉണ്ടാക്കിയതാണെങ്കിലും ഇന്നലെ നമ്മൾ അതിജീവിച്ച നിപ്പയും ഇന്ന് നമ്മൾ അനുഭവിച്ച് വരുന്ന കൊറോണയും ഒക്കെ എങ്ങനെ പടരുന്നു എങ്ങനെ നമ്മുക്ക് അതിജീവിക്കാം എങ്ങനെ ഒക്കെ നമ്മൾ ആയിക്കൂടാ എന്നതൊക്കെ വളരെ വ്യക്തമായ് പറഞ്ഞ് പോകുന്നുണ്ട്... ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രീതി ഒക്കെ വളരെ മികച്ച രീതിയിൽ ചിത്രം ആവിഷ്കരിച്ചിട്ടുണ്ട്.. അത് പോലെ ഈ രോഗത്തെ പറ്റി മോശമായ് ചിത്രീകരിച്ച് കൊണ്ടുള്ള യൂട്യൂബ്‌ വീഡിയോസും ,ബ്ലോഗും ആയി ഇറങ്ങുന്ന അവസരവാദികളെ കുറിച്ചും ,അവിശ്യസാധങ്ങൾക്ക് വേണ്ടിയുള്ള ആക്രമണങ്ങളും ഒക്കെ ചിത്രം പറയുന്നുണ്ട്..

മെഡിക്കൽ ത്രില്ലർ ആയ contagion ആദ്യാവസാനം ത്രില്ലടിപ്പിച്ച് കൊണ്ട് പോകുന്നുണ്ടെങ്കിലും ചില സീൻസ് ഡോക്യൂമെന്ട്രി എന്ന ലേബലിലേക്കും വഴി മാറുന്നുണ്ട് ..മൊത്തത്തിൽ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ഒരു മികച്ച ചിത്രം..നാം ഇന്ന് കടന്ന് പോകുന്ന സാഹചര്യം ഒക്കെ വളരെ വ്യകതമായി വരച്ച് വച്ചിട്ടുണ്ട് ..

#movie_dna
#movie_dna_thriller






Видео недоступно для предпросмотра
Смотреть в Telegram
@MOVIE_DNA.Project.X.2012.EXTENDED.720p.BluRay.x264.mp4


മൂവി ഡിഎൻഎ റിലീസ് :- 66

Project X ( 2012 ) ❤


തോമസും കോസ്റ്റ യും JB യും നമ്മളെപ്പോലെ ഒക്കെ തന്നെ സ്കൂളിൽ ആരും അറിയാത്ത ലൂസേഴ്‌സ് എന്ന് ഒട്ടുമിക്ക പേരും കരുതുന്ന ഒരു സാധാ ഗ്യാങ് ആണ്. അവരുടെ പേര് കോളേജ് മൊത്തം ഫേമസ് ആവാൻ ശ്രമിക്കാറുണ്ട് എങ്കിലും ഒരിക്കലും നടന്നിട്ടില്ല എന്നതാണ് സത്യം. അങ്ങനെ അവർക്കൊരു അവസരം ഒത്തു വരുന്നു, തോമസിന്റെ birthday, അവന്റെ വീട്ടിൽ ആരും ഇല്ല താനും. മൂന്നു പേരും കൂടി ഒരു പാർട്ടി പ്ലാൻ ചെയുന്നു. പാർട്ടി കഴിയുമ്പോൾ കോളേജിൽ എല്ലാവരും ഇവരെ അറിയണം. അതിനായ് കോളേജിലെ മുഴുവൻ പേരെയും പാർട്ടിക്ക് അവർ ക്ഷണിക്കുന്നു. പാർട്ടി സമയം ആയപ്പോൾ ഒന്നു രണ്ടു പേര് പതിയെ വന്നു തുടങ്ങുന്നു പതിയെ ആള് കൂടുന്നു. കോസ്റ്റയുടെ പ്രമോഷൻ കാരണം ഒരു നാട് മൊത്തം തോമസിന്റെ വീട്ടിൽ നടക്കുന്ന പാർട്ടിയെ കുറിച് അറിഞ്ഞിരിക്കുന്നു. തുടർന്നുള്ള ആ ഒരു രാത്രി ആണ് സിനിമയുടെ ഇതിവൃത്തം. ഒരു കഥ എന്ന് പറയാൻ പറ്റില്ല. ഒരു പാർട്ടി തന്നെ ആണ് ഈ ചിത്രം. എക്സ്പീരിയൻസ് ചെയ്ത് തന്നെ അനുഭവിച്ചറിയേണ്ടേ ഒരു സിനിമാറ്റിക് എക്സ്പീരിയൻസ്.

#movie_dna
#movie_dna_comedy
#movie_dna_entertainment




Видео недоступно для предпросмотра
Смотреть в Telegram
@MOVIE_DNA.The.Greatest.Game.Ever.Played.2005.720p.BluRay.x264.AAC-ETRG.mp4


മൂവി ഡിഎൻഎ റിലീസ് :- 65

The Greatest Game Ever Played ( 2005 ) ♥


2005 ൽ പുറത്തിറങ്ങിയ സ്പോർട്സ് ബയോഗ്രാഫിക്കൽ ചിത്രം പറയുന്നത് Francis Ouiment ന്റെ കഥ ആണ്. Same പേരിൽ ഉള്ള മാർക്ക് ഫ്രോസ്റ്റിന്റെ പുസ്തകത്തെ ആസ്പപദമാക്കി ചെയ്തിരിക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ ഫ്രാൻസിസിനെ അവതരിപ്പിച്ചിരിക്കുന്നത് shia laBeouf ആണ്.മറ്റൊരു പ്രധാന വേഷത്തിൽ Stephan dilliane നും ചിത്രത്തിൽ ഉണ്ട്.
1913 കാലഘട്ടത്തിൽ ഒരു നാട്ടിൽ വരുന്ന ഗോൾഫ് ക്ലബും കണ്ടു ,അവിടെ Caddie ആയി ജോലി ചെയ്ത് വരുന്ന പാവപ്പെട്ട വീട്ടിലെ ഫ്രാൻസിസ് എന്ന ചെറുപ്പക്കാരൻ (Amateur) US ഓപ്പൺ നേടുന്നത് ആണ്.
ചിത്രത്തിന്റെ പ്ലോട്ട്. ഗോൾഫിനെ കുറിച്ച് ഒന്നും അറിഞ്ഞില്ലെങ്കിൽ പോലും പൂർണമായി നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റുന്ന ഒരു ചിത്രം ആണ് .

സ്പോർട്സ് മൂവി കാണാത്തവർ പോലും മിസ് ചെയ്യാൻ പാടില്ലാത്ത ഒരു മികച്ച ചിത്രം തന്നെയാണ് ❤

#movie_dna
#movie_dna_sports_movie
#movie_dna_inspiration




Видео недоступно для предпросмотра
Смотреть в Telegram
@MOVIE_DNA.The.Crying.Game.1992.720p.BluRay.950MB.mkv


മൂവി ഡിഎൻഎ റിലീസ് :- 64

The Crying Game (1992) ♥

Mystery/Thriller ഇല്‍‌ പെടുന്ന ഇൗ സിനിമ ഒരു തീവ്രവാദി സംഘടന ,പട്ടാളക്കാരനെ തട്ടിക്കൊണ്ടു പോകുകയും കൂട്ടത്തിൽ ഉള്ള ഒരാളെ റിലീസ് ചെയ്യണം എന്ന് ആവിഷ്യപെട്ടാണ് കഥ നീങ്ങുന്നത് ..എന്നാല് ഒരു സംഭവവികാസത്തിന് ശേഷം കഥമാറുകയും അതിനുശേഷം നടക്കുന്ന ക്രൈം incidents ആണ് ഇതിവൃത്തം...

ആ കാലത്ത് ക്രിടിക്സ് വാനോളം ൽ പുകഴ്ത്തുകയും ഓസ്കാർ വരേ നേടിക്കൊടുത്ത ബ്രിട്ടീഷ് സിനിമ ,പ്രേക്ഷകരുടെ ഇടയിലും ഓളം സൃഷ്ടിച്ചിട്ടുണ്ട്. ഇൗ കാലത്ത് ഇൗ സിനിമ യുടെ Twist എത്രമാത്രം എഫക്റ്റ് ആകും എന്നറിയില്ല. ഇംഗ്ലീഷ് ആണേലും മറ്റു ഭാഷകളിൽ ആണേലും മിക്ക experimental movies നും ഒരു തുടക്കം കൊടുത്തത് ഇൗ സിനിമ ഒരു പ്രധാന കാരണമായി എന്ന് വിശ്വസിക്കുന്നു.. ©

#movie_dna
#movie_dna_thriller
#movie_dna_drama
#movie_dna_mystery


Boy [2010].srt
67.6Кб
English Subtitle

Показано 20 последних публикаций.

1 531

подписчиков
Статистика канала