﷽
◼️ആരാണ് അബ്ദുറസ്സാഖ് അൽ-ബദ്ർ? അദ്ദേഹത്തിന്റെ അവസ്ഥ എന്താണ്?◼️ഷെയ്ഖ് ഹസ്സൻ ബാ ശുഅയ്ബിനോട് -حفظه الله- ചോദിക്കപ്പെട്ടു :📝🔹ചോദ്യം:
അബ്ദുറസ്സാഖ് അൽ-ബദ്ർ ഇനാൽ സ്വാധീനിക്കപെട്ടേക്കാം എന്നതിനെ ഭയന്നുകൊണ്ട് സാധാരണക്കാർക്കിടയിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിൽ നിന്ന് താകീത് ചെയ്തുകൊണ്ടുള്ള താങ്കളുടെ (ഒരു ചോദ്യത്തിന് ഉത്തരമായിക്കൊണ്ടുള്ള) ഫത്‌വ ഇറങ്ങിയിരുന്നുവല്ലോ, ആരാണ് ഈ അബ്ദുറസ്സാഖ് അൽ-ബദ്ർ? കാരണം അദ്ദേഹത്തെ കുറിച്ച് (കൃത്യമായി) അറിയാത്തതിനാൽ കുറെ സഹോദരങ്ങൾ ഈ വ്യക്തിയുടെ കാര്യത്തിൽ ആശയകുഴപ്പത്തിൽ ആയിട്ടുണ്ട്, അതിനാൽ അദ്ദേഹത്തെ ചുരുങ്ങിയ രീതിയിൽ താങ്കൾ ഒന്നു പരിജയപ്പെടുത്തുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു?
📩🔸ഉത്തരം:
ഷെയ്ഖ് അബ്ദുൽ മുഹ്‌സിൻ അൽ-അബ്ബാദ് അൽ-ബദ്ർ ഇന്റെ മകൻ ആണ് അയാൾ.
ഈ അബ്ദുറസ്സാഖ് പുറത്തുകാണിക്കുന്നത് അയാൾ സുന്നത്തിന്മേൽ ആണെന്നതാണ്. എന്നാൽ സലഫുകൾ പറയുന്നു:
"من أخفى عنا بدعته لم تخف علينا ألفته"
"ഏതൊരുവനനാണോ അവന്റെ ബിദ്'അത്ത് നമ്മിൽ നിന്ന് മറയ്ച്ചുവെച്ചത്, അവന്റെ കൂട്ടുകെട്ട് നമ്മിൽ നിന്ന് മറയ്‌ക്കപ്പെടുകയില്ല."
ഇയാൾ
ജമ്'ഇയ്യത്തു ഇഹ്‌യാ അത്തുറാഥ് ഇന്റെ അടുക്കൽ പോയിറങ്ങുന്നവനാണ്, ഈ സംഘടന എല്ലാ ഹിസ്ബി സംഘടനകളുടെയും ഉമ്മയാകുന്നു.
ഇത്തരത്തിലുള്ള വിഭാഗത്തിന്റെ അപകടവും, അവരാൽ ഉണ്ടാകുന്ന സ്വാധീനവും കൂടുതൽ വലുതാണ്. അതിനാൽ ആണ്
അബ്ദുല്ലാഹ് ബിൻ ഔൻ പറയുന്നത്:
"من يجالس أهل البدع أشد علينا من اهل البدع""ബിദ്'അത്തിന്റെ ആളുകളോടൊപ്പം ഇരിക്കുന്നവർ നമ്മുടെ മേൽ ബിദ്'അത്തുകാരെക്കാൾ കഠിനമാണ്."
മൂസാ ബിൻ ഉഖ്ബഹ് ബഗ്ദാദിൽ എത്തിയപ്പോൾ
അഹ്മദ് ബിൻ ഹന്ബലിനോട് അറിയിക്കപ്പെട്ടു, അപ്പോൾ അദ്ദേഹം പറഞ്ഞു:
"انظروا على مَن نزل وإلى مَن يأوي""അവൻ ആരുടെ അടുക്കൽ ആണ് ചെന്നിറങ്ങുന്നതെന്നും, ആരിലേക്കാണ് പാർപ്പിടം തേടി പോകുന്നതെന്നും നിങ്ങൾ നോൽക്കുക."
അൽ- അ'മഷ് പറഞ്ഞു:"كانوا لا يسألون عن الرجل بعد ثلاث: ممشاه، ومدخله، وألفه من الناس""മൂന്നു കാര്യങ്ങളിൽ കൂടുതൽ ഒരു പുരുഷനെ കുറിച്ച് അവർ ചോദിക്കുകയില്ലായിരുന്നു:
1️⃣ അയാൾ നടക്കുന്നത് ആരുടെ കൂടെയാണെന്ന്.
2️⃣ എവിടെയാണ് അയാൾ പ്രവേശിക്കുന്നതെന്ന്.
3️⃣ ജനങ്ങളിൽ അവനോടു ഏറ്റവും അടുത്ത മിത്രങ്ങൾ ആരാണെന്നത്."
______________📝വിവർത്തനം:അബൂ റയ്യാൻ അബ്ദുല്ലാഹ്-غفر الله له وهدى والديه-
https://t.me/Bashuaibmal📄ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ:
t.me/Bashuaib/4887