എന്തിനാണ് പുലി വാഹനനായ അയ്യപ്പന്റെ ധ്യാനശ്ളോകം?
പുലി വാഹനനായ അയ്യപ്പന്റെ ധ്യാനശ്ളോകം. ഇത് ചുമർചിത്ര രചനയ്ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ളതാണ്. പൂജയ്ക്കു വേണ്ടിയുള്ള തല്ല . ധ്യാനശ്ലോകങ്ങൾ ഭക്തമനസ്സിന്റെ മൂർത്തീഭാവമാണ്. ഒരു ദേവനെത്തനെ അദ്ദേഹത്തിന്റെ ഭക്തർ പലതരത്തിലായിരിക്കും ഭജിക്കുന്നത്. മനുഷ്യ മനസ്സിലെ അമൂർത്ത ഭക്തിക്ക് മൂർത്തഭാവം കൈവരുന്നത് ധ്യാനശ്ളോകങ്ങളിലൂ ടെയാണ്. ഉദാഹാരണമായി ഗുരുവായൂരപ്പനെ കണ്ണാ , കൃഷ്ണാ, നാരായണാ , വാസുദേവാ എന്നൊക്കെ വിളിക്കാറുണ്ട്. ഈ പറഞ്ഞ നാലു ഭാവങ്ങളും തികച്ചും വ്യത്യസ്ഥവുമാണ്. എന്നു കരുതി ഭക്തന്റെ പ്രാർത്ഥന പാഴാവുന്നുന്നില്ല. ധ്യാനശ്ലോകങ്ങൾക്ക് ഋഷി , ഛന്ദസ്സ് ഇവയില്ല. എന്നാൽ ശ്രീകോവിലിനുള്ളിൽ മൂർത്തിയെ ചൈതന്യവൽക്കരിക്കുന്ന മൂലമന്ത്രത്തിന് ഋഷി , ഛന്ദസ് , ദേവത ഇവയുണ്ട്. ആഗമാധിഷ്ഠിത തന്ത്രത്തിന്റെ ഭാഗമായ ദേവാരാധനയ്ക്ക് ഋഷി പ്രോക്തങ്ങളായ മന്ത്രങ്ങൾ ഉപയോഗിച്ചു വരുന്നു. മന്ത്രം കണ്ടത്തിയത് ഋഷിയും അത് മനനം ചെയ്യേണ്ട rhythm ഛന്ദസ്സും മന്ത്രത്തിലൂടെ ഓജസ് കൈവരി ക്കേണ്ടത് ദേവതയുമാണ്. ഋഷി , ഛന്ദസ്സ് , ദേവത സഹിതം മൂലമന്ത്രം ക്ഷേത്രം തന്ത്രിയും അദ്ദേഹത്തിൽ നിന്ന് പ്രധാന ശാന്തിക്കാരനും മാത്രം അറിഞ്ഞിരിക്കേണ്ട രഹസ്യമാണ്. ഇന്റലിജൻസ് ആസ്ഥാനത്തെ കംപ്യൂട്ടർ open ചെയ്യാനുള്ള password പൊതുജനങ്ങൾ അറിയേണ്ട കാര്യമില്ലല്ലോ? അങ്ങനെ ശഠിച്ചാൽത്തന്നെ ആർക്കെങ്കിലും അത് ലഭിക്കുമോ? കഴിഞ്ഞ ദിവസം ഇതു സംബന്ധമായി ഒരു മഹനീയ സ്ത്രീരത്നത്തിൽ നിന്നുവന്ന ഒരു ചോദ്യം ഇത്തരുണത്തിൽ ഓർക്കുന്നു. പുലിവാഹനന്റെ ധ്യാനശ്ളോകം "വ്യാഘ്രസ്ഥം മണിഭൂഷിതം കര സര സിജേ ചാപ ബാണ്ഔഥദാനം
വീരം ശോണ നവാംബരം കുടില ചികുരം ഹാര കേയൂര മുഖ്യം
പമ്പാ സൈകത വാസിനം പ്രണത ജന മനോവ്യാധി നിർമ്മാർജ്ജകം
വന്ദേഹം കലി നാശിനം ഭുവന നമിതം ശ്രീ ഭൂത നാഥം സദാ"
പുലിയുടെ കഴുത്തിൽ ഇരിക്കുന്നവനും മണി ആഭരണം അണിഞ്ഞവനും കൈകളിൽ അമ്പും വില്ലും ധരിച്ചവനും വീരന്മാർക്കു ചേർന്ന പുതിയ ചുവന്ന വസ്ത്രം ധരിച്ചവനും ചുരുണ്ട മുടിയുള്ളവനും മാലയും തോൾ വളയും മുഖ്യമായി ധരിച്ചവനും പമ്പയുടെ തീരത്തിൽ വസിക്കുന്നവനും പ്രണമി ക്കുന്നവരുടെ മനോവിഷമം ഇല്ലതാക്കുന്നവനും ഭൂലോകം മുഴുവനാൽ നമിക്കപ്പെടുന്നവനും കലിദോഷം നശിപ്പിക്കുന്നവനുമായ ശ്രീ ഭൂതനാഥനെ ഞാൻ എപ്പോഴും വന്ദിക്കുന്നു.....
പുലിവാഹനനായ അയ്യപ്പൻ ചിത്രത്തിൽ കടുവയുടെ പുറത്താണ് ഇരിക്കുന്നത് എന്നൊരു വാദഗതിയും കണ്ടു. വ്യാഘ്രം എന്നതിന് വരയൻപുലി, പുള്ളിപ്പുലി എന്നീ അർത്ഥങ്ങൾ ഉണ്ട് . കടുവ(വരയൻ പുലി), സിംഹം, പുള്ളിപ്പുലി, ചീറ്റപ്പുലി, പൂമ(കൂഗർ), ജാഗ്വാർ, കാട്ടുപൂച്ച, നാട്ടുപൂച്ച തുടങ്ങീ നാല്പത്തൊന്ന് സ്പീഷീസ് മാർജ്ജാര വംശത്തിൽ വരുന്നു. ഇതിൽ വരയൻപുലിയുടെ പുറത്ത് അയ്യപ്പൻ ഇരിക്കുന്ന ചിത്രമാണ് സർവ്വസാധാരണമായിട്ടുള്ളത്.