💢സന്ധി💢
👉സന്ധി എന്നാൽ ചേർച്ച എന്നർത്ഥം.വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന മാറ്റമാണ് സന്ധിയുടെ അടിസ്ഥാനം.
Eg:കേട്ട്+അറിഞ്ഞ്=കേട്ടറിഞ്ഞു
വാഴ+ഇല=വാഴയില
കണ്ടു+ഇല്ല=കണ്ടില്ല
1.ആഗമസന്ധി
👉രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം വന്നു ചേരുന്നതിന് ആഗമസന്ധി എന്നു പറയുന്നു.
Eg:തിരു+ഒാണം=തിരുവോണം
അണി+അറ=അണിയറ
തല+ഒാട്=തലയോട്
2.ആദേശസന്ധി
👉രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊന്നു വരുന്നതാണ് ആദേശസന്ധി.
Eg:വിൺ+തലം=വിണ്ടലം
കൽ+മതിൽ=കന്മതിൽ
നിൻ+കൾ=നിങ്ങൾ
3.ലോപസന്ധി
👉രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ അതിലൊന്നില്ലാതാവുന്നത് ലോപസന്ധി.
Eg:ചൂട്+ഇല്ല=ചൂടില്ല
പച്ച+അരി=പച്ചരി
എഴുത്ത്+അച്ഛൻ=എഴുത്തച്ഛൻ
4.ദ്വിത്വസന്ധി
👉രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം ഇരട്ടിക്കുന്നത് ദ്വിത്വസന്ധി.
Eg:എൺ+ആയിരം=എണ്ണായിരം
എൻ+ഒാട്=എന്നോട്
വിൺ+ആറ്=വിണ്ണാറ്
JOIN 👉
@POLL_MASTER7