രുദ്രന്റെ കണ്ണുനീര്
പ്രപഞ്ചവിധാതാവായ രുദ്രന്റെ(ശിവന്) അക്ഷ(കണ്ണ്) മത്രേ രുദ്രാക്ഷം. രുദ് അഥവാ ദുഃഖത്തെ ദ്രവിപ്പിക്കുന്നവനാണ് രുദ്രന്. മാനവകുലത്തിന്റെ നന്മയ്ക്കും ശ്രേയസ്സിനും പരമകാരുണികനായ മഹാദേവന് തന്റെ നേത്രങ്ങളെ രുദ്രാക്ഷമായി സമര്‍പ്പിച്ചു. രുദ്രാക്ഷവൃക്ഷത്തിന്റ പിറവിക്ക് ആധാരമായ കഥ ദേവീഭാഗവതത്തില്‍ കാണാം. ത്രിപ...