﷽
الحمد لله وصلى الله على نبينا محمد وعلى آله وصحبه أجمعين أما بعد
● അല്ലാഹു ﷻ ഖുർആനിൽ പറഞ്ഞു:
(مَن كَانَ یُرِیدُ حَرۡثَ ٱلۡآخِرَةِ نَزِدۡ لَهُۥ فِی حَرۡثِهِۦۖ وَمَن كَانَ یُرِیدُ حَرۡثَ ٱلدُّنۡیَا نُؤۡتِهِۦ مِنۡهَا وَمَا لَهُۥ فِی ٱلۡـَٔاخِرَةِ مِن نَّصِیبٍ)
വല്ലവനും പരലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്‍റെ കൃഷിയില്‍ നാം അവന് വര്‍ദ്ധന നല്‍കുന്നതാണ്. വല്ലവനും ഇഹലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നാം അവന് അതില്‍ നിന്ന് നല്‍കുന്നതാണ്.അവന് പരലോകത്ത് യാതൊരു വിഹിതവും ഉണ്ടായിരിക്കുന്നതല്ല
[സൂറത്ത് അശ്ശൂറാ : 20]
● അലി رضي الله عنه പറഞ്ഞു : ദുനിയാവ് പിന്തിരിഞ്ഞു കൊണ്ടിരിക്കുകയും പരലോകം മുന്നിട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതില്‍ നിന്നും ഓരോന്നിനും (ദുനിയാവിനും ആഖിറത്തിനും) സന്താനങ്ങളുണ്ട്. അതിനാല്‍
നിങ്ങള്‍ പരലോകത്തിന്റെ സന്താനങ്ങളാകുക, ദുനിയാവിന്റെ സന്താനങ്ങളാകരുത്. കാരണം ഇന്ന് പ്രവർത്തിയാണ്, വിചാരണയില്ല. നാളെ വിചാരണയാണ്, പ്രവർത്തിയില്ല.
● അലി رضي الله عنه പറഞ്ഞു : ദുനിയാവ് ശവമാണ്. ആർക്കെങ്കിലും അത് വേണമെങ്കില്‍ അവൻ നായകളുടെ കൂടെയുള്ള സമ്പർക്കത്തിൽ ക്ഷമ കാണിച്ചു കൊള്ളട്ടെ.
● അൽ ഇമാം അഹ്മദ് ബ്നു ഹംബൽ رحمه الله പറഞ്ഞു : ദുനിയാവ് പ്രവർത്തികളുടെ ഭവനവും, പരലോകം പ്രതിഫലങ്ങളുടെ ഭവനവുമാകുന്നു. അതിനാൽ, ഇവിടെ കർമ്മങ്ങൾ ചെയ്യാത്തവൻ അവിടെ വെച്ച് ഖേദിക്കുന്നതാണ്
(الزهد الكبير ٧٢٥)
● ഇബ്നു റജബ് رحمه الله പറഞ്ഞു :
ആരെങ്കിലും ദുനിയാവിൽ പാഥേയമില്ലാതെ ഒരു യാത്ര തിരിച്ചാൽ അവൻ ഖേദിക്കുന്നതാണ്, കാരണം യാത്രയില്‍ അവന് പാഥേയം ആവശ്യം വരുന്നതാണ്. എന്നാൽ ആ ഖേദം അവന് ഉപകാരം ചെയ്യുകയില്ല, (എന്നുമാത്രമല്ല) ഒരുപക്ഷേ അത് കാരണത്താൽ അവൻ മരിച്ചെന്നു വരെ വന്നേക്കാം. അങ്ങനെയായിരിക്കെ ഒരുപാട് ദൂരവും, പ്രയാസങ്ങൾ അടങ്ങുന്നതുമായുള്ള പരലോകത്തേക്കുള്ള യാത്രയിൽ പാഥേയമില്ലാതെ സഞ്ചരിക്കുന്നവന്റെ അവസ്ഥ എന്തായിരിക്കും !?
● നമ്മുടെ ചില പണ്ഡിതന്മാർ പറഞ്ഞത് പോലെ :
"ഈ ദുനിയാവിനെ പരലോകത്തേക്കുള്ള പാഥേയം ഒരുക്കുന്നതിന് വേണ്ടി ഉപയോഗിച്ചിട്ടില്ലെങ്കിൽ പിന്നെ എന്തു നന്മയാണ് ഈ ദുനിയാവിന് ഉള്ളത്"
● ഈ ദുനിയാവിനെ പരലോകത്തേക്ക് വേണ്ടി ഉപയോഗപ്പെടുത്താനാണ് അല്ലാഹു ﷻ നമ്മോട് പറഞ്ഞിട്ടുള്ളത്
അല്ലാഹു ﷻ ഖുർആനിൽ പറഞ്ഞു :
(وَٱبۡتَغِ فِیمَاۤ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلۡـَٔاخِرَةَ)
അല്ലാഹു നിനക്ക് ദുനിയാവിൽ നല്‍കിയിട്ടുള്ളത് കൊണ്ട് നീ അല്ലാഹുവിന്റെ അനുസരണത്തിന് ഉപയോഗിച്ച് കൊണ്ട് പരലോകത്തെ നീ ആഗ്രഹിക്കുക
● ഇത്തരത്തില്‍ ദുനിയാവിനെ പരലോകത്തിന് വേണ്ടി ഉപയോഗിക്കാന്‍ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഉപകാരപ്രദമായ അറിവുകൾ, ആദ്യമായി സ്വന്തത്തിനു വേണ്ടിയും, പിന്നീട് നിങ്ങള്‍ ഓരോരുത്തർക്കും എത്തിച്ചു തരുവാനുമാകുന്നു ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്.
അല്ലാഹു എളുപ്പമാക്കി തരികയും, ഇതിനെ നമ്മുടെ സൽകർമ്മങ്ങളുടെ കൂട്ടത്തില്‍ ഉൾപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.
وفق الله الجميع لما يحب ويرضى والحمد لله رب العالمين
❁✿❁🌸❁✿❁
📝സഅ്ദ് ബ്നു ഉമർ غفر الله له ولوالديه
🗒️18 സ്വഫർ 1444
🌐അൽ മുൻതഖാhttps://t.me/almunthaqa