കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ ആനയായ പ്രസാദിന്റെ ഒരു കൊമ്പ് നഷ്ടപ്പെട്ടു 😢😢
മരിച്ചുപോയ പഴയ പാപ്പാൻ വിജയേട്ടൻ ഉള്ളപ്പോൾ ആറു വർഷം മുമ്പ് കോഴിക്കോട് ബാലുശേരിക്കടുത്തുവെച്ചു പ്രസാദ് ഇടിയാനുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നു.
അന്ന് മയക്കുവെടി കൊണ്ടതിനുശേഷം പ്രസാദ് ഒരു ഇലക്ട്രിക് പോസ്റ്റ് കുത്തി മറിച്ച സമയത്ത് കൊമ്പിനുണ്ടായ ഒരു പരിക്ക് ചികിത്സിക്കാത്തതിനെ തുടർന്ന് പഴുപ്പ് വന്നു ഇപ്പോൾ വലതു കൊമ്പ് നഷ്ടപ്പെട്ടു. മൂന്നു വർഷമായി കൊമ്പിന്റെ പേളികളിലൂടെയും തുമ്പിക്കയിലൂടെയും പഴുപ്പ് വരുന്നുണ്ടായിരുന്നു
ആനയ്ക്ക് ചികിത്സ നൽകണമെന്ന് കാണിച്ച് പലതവണയായി പ്രസാദ് ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ ഭക്തിസവൃദ്ധിയോഗം ഡയറക്ടർമാരോടും ശ്രീമാൻ പവിത്രൻതമ്പുരാനോടും ഈ കാര്യം അഭ്യർത്ഥിച്ചിരുന്നു. ആന യോഗത്തിന്റെതാണെന്നും ആനയെ എന്തു ചെയ്യണം എന്ത് ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരം ഞങ്ങളുടേതാണെന്നും പറഞ്ഞ് അപേക്ഷ തള്ളി ചികിത്സാ നിഷേധിക്കുകയും ചെയ്തത്.
ഈ വർഷം ജനുവരി രണ്ടാം തീയതി (02-01-2020) ഈ പോസ്റ്റ് ഞങ്ങൾ വീണ്ടും പ്രസാദ് ഫാൻസ് അസോസിയേഷൻ ഗ്രൂപ്പിലും മറ്റു പ്രസാദ് ഫാൻസ് ഭാരവാഹികളുടെ ഫേസ്ബുക്ക് ടൈംലൈനിലും പോസ്റ്റ് ചെയ്യുകയുണ്ടായി. ആനയുടെ ദുരവസ്ഥയും കൊമ്പ് ഇളകുവാൻ സാധ്യതയുണ്ടെന്നും യോഗത്തിന്റെ അനാസ്ഥ കാണിച്ച് പോസ്റ്റിട്ടിരുന്നു.
ഫെബ്രുവരിയിൽ ശ്രീജിത്ത് പാപ്പന്റെ മരണശേഷം ഇപ്പോഴുള്ള പാപ്പാനും പരിവാരങ്ങളും കൂടി തൃശൂരിൽ ഗിരിദാസ് ഡോക്ടറുടെ കീഴിൽ കുറച്ചുദിവസം ഈ ആനയ്ക്ക് കൊമ്പിൻമേൽ ചികിത്സ നൽകിയിരുന്നു.അപ്പോഴേക്കും കൊമ്പ് നഷ്ടപ്പെടും എന്നുള്ള അവസ്ഥയിൽ എത്തിയിരുന്നു.
പ്രസാദ് ഫാൻസ് ഭാരവാഹികൾ ആനയുടെ കൊമ്പ് ഇളകി പോകാൻ സാധ്യതയുണ്ട് എന്ന് കാണിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് പലരും ഭക്തിസവൃദ്ധിയോഗത്തിന് ശ്രദ്ധയിൽപ്പെടുത്തി. യോഗത്തിന്റെ ജനറൽ ബോഡി മീറ്റിംഗിൽ കൂടി ഈ വിഷയം ചർച്ച ചെയ്തിരുന്നു. എങ്കിലും ഇതൊക്കെ ഫാൻസുകാരുടെ കുപ്രചരണം മാത്രമാണെന്നും യോഗത്തെ കരിതേച്ചു കാണിക്കാനുള്ള ശ്രമം ആണെന്നാണ് അമ്പലം മുതലാളി പവിത്രനും ആനയുടെ തലയും വാലും തിരിയാത്ത ആന ഡയറക്ടറും പറഞ്ഞു നടന്നിരുന്നത്.
കൊമ്പ് പോയ വിവരം ഞങ്ങൾ അറിയുന്നത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലൂടെയാണ് ഇളകിപ്പോയ കൊമ്പ് ഫോറസ്റ്റ് ഓഫീസർമാർ വന്ന് അളന്നുതൂക്കി തിട്ടപ്പെടുത്തിയ അതിനുശേഷം അവരുടെ കസ്റ്റഡിലേക്ക് മാറ്റി
നാട്ടുകാർക്കും ആനപ്രേമം ചമയുന്നവർകാർക്കും ആനയെ കെട്ടുന്ന പറമ്പിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ആന മദപ്പാടിൽ അക്രമകാരിയാണ് ആണ് എന്നു പറഞ്ഞ്.ആനയുടെ കൊമ്പ് പോയ വിവരം നാട്ടുകാർ അറിയാതിരിക്കാൻ. ആന നിൽക്കുന്ന സ്ഥലത്ത് ചുറ്റും തകര ഷീറ്റ് ഉപയോഗിച്ച് മറച്ചു കെട്ടിയിരിക്കുകയാണ്. സത്യത്തെ എത്ര മൂടിവച്ചാലും അത് പുറത്തുവരും എന്നുള്ളത് ഈ ഊച്ചാളി മക്കൾക്ക് അറിയില്ലേ ഇത്രകാലമായിട്ടും
ഇപ്പോൾ ആനയെ കെട്ടിയ സ്ഥലത്ത് വളരെ വൃത്തിഹീനമായ അന്തരീക്ഷം ആണുള്ളത് ആനയെ കെട്ടിയ സ്ഥലം മുഴുവൻ ചോരയും ചെലവും നിറഞ്ഞു മലിന പെട്ടിരിക്കുന്നു ഈ നില തുടരുകയാണെങ്കിൽ ഇൻഫെക്ഷൻ തലച്ചോറിലേക്ക് കയറി മരണം വരെ സംഭവിക്കാൻ സാധ്യത ഉണ്ട്.
ആനയുടെ കൊമ്പ് അവസാനത്തെ ഉള്ളിപല്ലുകളാണ്. കൊമ്പുകൾ ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കും. കൊമ്പിന്റെ മൂന്നിൽ രണ്ട് ഭാഗം മാത്രമേ പുറമേ കാണാൻ സാധിക്കുകയുള്ളൂ. കൊമ്പിന്റെ പകുതി ഭാഗത്തോളം മജ്ജയും രക്തക്കുഴലുകളും കൊണ്ടു നിറഞ്ഞിരിക്കും കൊമ്പിൽ അടങ്ങിയിരിക്കുന്ന രാസ ഘടകം കാൽസ്യം പോസ്റ്റ്പ്രേറ്റ് ആണ്. കൊമ്പ് ഏകദേശം ഒരു വർഷം 12 തൊട്ട് 18 സെന്റീമീറ്റർ വരെ വളരും. നാട്ടാനകളുടെ കൊമ്പ് രണ്ടുവർഷം കൂടുമ്പോൾ മുറിക്കാറുണ്ട് കടക്കണ്ണ് മുതൽ അളവെടുത്ത് ആണ് ആനയുടെ കൊമ്പ് മുറിക്കാറുള്ളത്. നാട്ടാനകളുടെ കൊമ്പു മുറിക്കാൻ സംസ്ഥാന വനം വകുപ്പിന്റെ അനുവാദം വാങ്ങിയിരിക്കണം.
രണ്ടു മൂന്നു ഡിറക്ടർമാരുടെ ധാഷ്ട്യം കാരണം കൊമ്പു നഷ്ടപ്പെട്ട ആനയുടെ ദിന ചര്യങ്ങളിലും അതിന്റെ ആകാര ഭംഗിയിലും ഉണ്ടായ മാറ്റങ്ങൾക്കും കഷ്ടങ്ങൾക്കും ഇവൻമാർ ഉത്തരം പറയുമോ 😡😡😡
Captive bull elephant Prasad lost one of his tusk.. ignorance and negligence from Talap temple management in providing the right treatment at the right time had ended up in this sad state 😢