*❣️വിദേശപഠനം: സ്കോളർഷിപ്പുകൾ❣️*
1986 ൽ ഐ ഐ ടിയിൽ ചെന്നതിനു ശേഷമാണ് വിദേശപഠനത്തെക്കുറിച്ച് അറിയുന്നത്. അന്നൊന്നും കോതമംഗലത്തെ കോളേജുകളിൽ നിന്ന് ഒരാൾ പോലും വിദേശത്ത് പഠിക്കാൻ പോകാറില്ല. അങ്ങനൊരു സാധ്യത പറഞ്ഞുതരാൻ കഴിവുള്ള അധ്യാപകരോ പത്രവാർത്തകളോ ഏജന്റോ ഒന്നും അന്നില്ല.
ഐ ഐ ടിയിൽ ഓരോ വർഷവും ജനുവരി മുതൽ മാർച്ച് വരെയുള്ള സമയത്ത് നൂറുകണക്കിന് സുഹൃത്തുക്കൾ വിദേശപഠനത്തിനായി അപേക്ഷിക്കും. അന്ന് ഇ - മെയിൽ നിലവിലില്ലാത്തതിനാൽ തപാലിൽ വേണം കത്തുകൾ അയക്കാനും മറുപടി കിട്ടാനും. അതിന് സമയം കൂടുതലെടുക്കും, ചിലവും കൂടുതലാണ്.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ അപേക്ഷകളുടെ ഫലം വന്നുതുടങ്ങും. ഒട്ടും കനമില്ലാത്ത കവറാണ് മിക്കവാറും കിട്ടുക. ‘നിങ്ങൾ വലിയ സംഭവമാണ്, നിങ്ങളെപ്പോലെ ഒരാൾ പഠിക്കാനായി ഞങ്ങളുടെ യുണിവേഴ്സിറ്റി തെരഞ്ഞെടുത്തതിൽ ഞങ്ങൾ സന്തുഷ്ടരാണ്’ എന്നെല്ലാം പറഞ്ഞാണ് മിക്ക കത്തുകളും തുടങ്ങുന്നത്. അത് കണ്ടാലേ അറിയാം, ‘പക്ഷെ അനേകായിരങ്ങൾ അപേക്ഷിച്ചതിനാൽ നിങ്ങളെപ്പോലെ ഒരു സംഭവത്തെ സ്വീകരിക്കാൻ ഞങ്ങൾക്ക് കഴിയാത്തതിൽ ഖേദിക്കുന്നു’ എന്ന് പറഞ്ഞായിരിക്കും കത്ത് അവസാനിക്കുക എന്ന്. സായിപ്പന്മാരുടെ ഭാഷ എങ്ങനെയാണ് വായിക്കേണ്ടത് എന്ന് അങ്ങനെയാണ് പഠിച്ചു തുടങ്ങിയത്.
എന്നാൽ വല്ലപ്പോഴും ചിലർക്ക് കനം കൂടിയ കവർ മറുപടിയായി വരും. അതിൽ അഡ്മിഷൻ ഓഫറും വിസക്ക് അപേക്ഷിക്കാനുള്ള പേപ്പറുകളും ചിലപ്പോൾ സാന്പത്തിക സഹായ ഓഫറുമുണ്ടാകും. അന്നത്തെ പാർട്ടി അവന്റെ വകയാണ്. ഐ ഐ ടി യിലെ കാന്റീനിൽ നിന്നും മാഗിയോ ഓംലറ്റോ വാങ്ങിത്തരുന്നതാണ് പാർട്ടി.
👇 *താഴെ ഗ്രൂപ്പ് ഇൻഫർമേഷൻ നു ശേഷം തുടർച്ച*
*ഷെയർ ചെയ്യൂ*
*ഉപരിപഠന സാധ്യതകൾ അറിയാൻ CAREER WORLD ഗ്രൂപ്പിന്റെ താഴെയുള്ള ഗ്രൂപ്പ് ലിങ്ക് പരമാവധി നിങ്ങളുടെ പരിജയത്തിലുള്ള ഫ്രണ്ട്സ്/ഫാമിലി/സ്കൂൾ/കോളേജ് ഗ്രൂപ്പ്കളിൽ...ഷെയർ ചെയ്യുക....നിങ്ങളെ പോലെ അവർക്കും ഉപകരിക്കും.*
*🎓CAREER WORLD 🎓*
*https://chat.whatsapp.com/Dte689ytDaI1lAHAV9N1Sq*
മൂന്നു തരത്തിലുള്ള സാന്പത്തിക സഹായമാണ് അന്ന് കുട്ടികൾക്ക് കിട്ടിക്കൊണ്ടിരുന്നത്.
ഫുൾ സ്കോളർഷിപ്പ് അഥവാ ഫുൾ അസിസ്റ്റന്റ്ഷിപ്: പഠനത്തിനാവശ്യമായ മുഴുവൻ തുക സ്കോളർഷിപ്പായി യൂണിവേഴ്സിറ്റി നൽകും. അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ തന്നെ ഏതെങ്കിലും ചെറിയ ജോലിചെയ്ത് പഠനത്തിനുള്ള പണം കണ്ടെത്താനുള്ള അവസരമുണ്ടാകും.
ഭാഗികമായ സ്കോളർഷിപ്പ് / അസിസ്റ്റന്റ്ഷിപ്: ഇവിടെ പൂർണ്ണമായ സഹായമുണ്ടാകില്ല. 30 ശതമാനം മുതൽ 80 ശതമാനം വരെ സഹായം ലഭിക്കും.
ഫീ ഒഴിവാക്കൽ: ഈ സാഹചര്യത്തിൽ സ്കോളർഷിപ്പ് ഒന്നുമില്ലെങ്കിലും ട്യൂഷൻ ഫീ കൊടുക്കേണ്ടതില്ല.
അന്നുമിന്നും ഇതാണ് സാധാരണ യൂണിവേഴ്സിറ്റികളിൽ നിന്നും പ്രതീക്ഷിക്കാവുന്നത്. അക്കാലത്ത് വിദ്യാഭ്യാസ വായ്പ്പയെടുത്തോ സ്ഥലം വിറ്റോ മാതാപിതാക്കൾ മക്കളെ വിദ്യാഭ്യാസത്തിനായി വിദേശത്തയക്കാറില്ല. ഫുൾ സ്കോളർഷിപ്പോ അസിസ്റ്റന്റ്ഷിപ്പോ ഇല്ലാത്ത അഡ്മിഷൻ കിട്ടുന്നത്, അഡ്മിഷൻ കിട്ടാത്തതിനെക്കാൾ ദുഃഖകരമായ വാർത്തയാണ്. വിദേശത്ത് ആരെങ്കിലും നമ്മളെ സ്പോൺസർ ചെയ്യാനുണ്ടെങ്കിൽ ഭാഗിക സ്കോളർഷിപ്പുണ്ടെങ്കിലും കടന്നുകൂടാം.
വികസിതരാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ലോകത്തെന്പാടുനിന്നും ഏറ്റവും മിടുക്കരായ വിദ്യാർത്ഥികളെ ലഭിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള വിദ്യാർത്ഥികളെ കിട്ടുന്നതു കൊണ്ടുകൂടിയാണ് അത്തരം സ്ഥാപനങ്ങൾ ലോകോത്തരമായിരിക്കുന്നതാണ്. നാല് തരത്തിലാണ് യൂണിവേഴ്സിറ്റികൾ കുട്ടികൾക്ക് സഹായം നൽകാൻ തീരുമാനിക്കുന്നത്.
*പഠനമികവ്:* ഏറ്റവും മിടുക്കരായ കുട്ടികൾക്ക് (SAT/GRE/GMAT Score, school/ college grade) അനുസരിച്ച് യൂണിവേഴ്സിറ്റികൾ സ്കോളർഷിപ്പ് നൽകും.
*സന്പത്തികനില:* വികസിതരാജ്യങ്ങളിലെ യുണിവേഴ്സിറ്റികൾക്ക് സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ ഉള്ള കുട്ടികൾക്ക് സാന്പത്തികമായി സഹായം നൽകാനുള്ള പദ്ധതികളുണ്ട്.
*ഏതു രാജ്യത്തുനിന്ന് വരുന്നു:* ഓരോ വികസിതരാജ്യത്തിനും ഏതെങ്കിലും തരത്തിൽ പ്രത്യേകതാല്പര്യങ്ങളുള്ള രാജ്യങ്ങളുണ്ട്. അമേരിക്കക്ക് ലൈബീരിയ, ഇംഗ്ലണ്ടിന് കോമൺവെൽത്ത് രാജ്യങ്ങൾ, ഫ്രാൻസിന് ഫ്രഞ്ച് സംസാരിക്കുന്ന മറ്റു രാജ്യങ്ങൾ, ജപ്പാന് തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിങ്ങനെ. ഈ രാജ്യങ്ങളിലുള്ളവർക്ക് നൽകാനുള്ള പ്രത്യേക സ്കോളർഷിപ്പുകൾ അവർക്കുണ്ടായിരിക്കും.
*മറ്റു പരിഗണനകൾ:* വൈവിധ്യം നിലനിർത്തുക എന്നത് ഓരോ യുണിവേഴ്സിറ്റിയുടെയും നയത്തിന്റെ ഭാഗമാണ്. സ്ത്രീകൾ, ഭിന്നശേഷിക്കാർ, തുടങ്ങി മറ്റു ന്യൂനപക്ഷക്കാർക്കെല്ലാം പ്രത്യേക സഹായധനം നൽകുന്ന രീതിയുണ്ട്.
കാരണങ്ങൾ എന്തെല്ലാമായാലും നാം മനസിലാക്കേണ്ടത് ഇത്രയേയുള്ളൂ, വികസിതരാജ്യങ്ങളിൽ മിക്കവാറും യൂണിവേഴ്സിറ്റികളിൽ മിടുക്കരായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനായി ഏതെങ്കിലും തരത്തിലുള്ള സഹായധന പദ്ധതികളുണ്ട്. വിദേശപഠനത്തിന് അപേക്ഷിക്കുന്നവർ ഇക്കാര്യം ഓർക്കണം, അപേക്ഷിക്കണം. അവിടെ എത്തിക്കഴിഞ്ഞാലും വേറെ അനവധി സ്കോളര്ഷിപ്പു