*❣️ക്ലിനിക്കൽ സൈക്കോളജിസ്റ്റാവാൻ❣️*
ആളുകളോട് അനുകമ്പാര്‍ദ്രമായ മനസ്സുള്ളവര്‍ക്ക് ശോഭിക്കാന്‍ കഴിയുന്ന ഒന്നാണ് ക്ലിനിക്കല്‍ ആന്റ് കൌണ്സിലിംഗ് സൈക്കോളജി. മനുഷ്യമനസ്സ് പ്രവര്‍ത്തിക്കുന്നതില്‍ നല്ല അവഗാഹമുണ്ടെങ്കില്‍ നല്ല ഒരു സൈക്കോളജിസ്റ്റാവാം.
മാനസികമായ പ്രശ്നങ്ങളെ കണ്ടെത്തുകയും അതിനു വേണ്ട കൌണ്‍സിലിംഗും ചികിത്സയും നിര്‍ണയിക്കുകയാണ് ക്ലിനിക്കല്‍ ആന്റ് കൌണ്സിലിംഗ് സൈക്കോളജിസ്റ്റുകളുടെ ജോലി. സ്കൂളുകള്‍, കോളജുകള്‍, യൂണിവേഴ്സിറ്റികള്‍, മാനിസികാരോഗ്യകേന്ദ്രങ്ങള്, റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ എന്നിവിടങ്ങളിലും സ്വന്തം നിലയിലും ഇവര്‍ക്ക് ജോലി ചെയ്യാം.
ഒരേ ശാഖ തന്നെയാണെങ്കിലും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും കൌണ്സിലിംഗ് സൈക്കോളജിസ്റ്റും ചികിത്സിക്കുന്ന രോഗങ്ങളുടെ സ്വഭാവത്തില്‍ ചെറിയ വ്യത്യാസമുണ്ട്. പലതരത്തിലുള്ള ഫോബിയകളും ബൈപ്ലോര് ഡിസോഡറുകളും സ്കിസോ ഫ്രേനിയ തുടങ്ങിയ രോഗങ്ങളും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ചികിത്സിക്കും.
സ്ട്രസ്, ടെന്‍ഷന്‍, കരിയര്‍ പ്ലാനിംഗ്, അക്കാദമിക് പ്രകടനം, വിവാഹ-കുടുംബ പ്രശ്നങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ കൌണ്സിലിംഗ് നല്‍കുന്നത് കൌണ്സിലിംഗ് സൈക്കോളജിസ്റ്റാണ്. രോഗികളുടെ മാനസിക തടസങ്ങള്‍ മനസിലാക്കി അത് ഭേദിക്കാനുള്ള കഴിവ് നല്ല ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനുണ്ടാവണം.
രോഗികള്‍ക്ക് ഒറ്റയ്ക്കായും അവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒപ്പവും സൈക്കോളജിസ്റ്റുകള്‍ സൈക്കോതെറാപ്പി നടത്താറുണ്ട്. ഹെല്‍ത്ത് സൈക്കോളജി, സ്പോര്‍ട്സ് സൈക്കോളജി, ന്യൂറോ സൈക്കോളജി, ജിറോ സൈക്കോളജി തുടങ്ങി വിവിധ മേഖലകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ക്ക് സ്പെഷലൈസേഷന് നടത്താം.
സൈക്കോളജിയില്‍ എം.എയോ എം.എസ്.സിയോ ലഭിച്ചവര്‍ക്ക് എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജിക്ക് ചേരാം. ബിരുദാനന്തര ബിരുദ തലത്തില്‍ തന്നെ ഇപ്പോള്‍ ക്ലിനിക്കല്‍ സൈക്കോളജി പഠിപ്പിക്കുന്നുണ്ട്. റാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സൈക്യാട്രിയിലും ബാംഗ്ലൂരിലെ നിംഹാന്‍സിലും ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്റ് അലൈഡ് സയന്‍സിലും ഈ വിഷയത്തില്‍ രണ്ടു വര്‍ഷത്തെ എം.ഫില്‍ കോഴ്സ് നടത്തുന്നുണ്ട്.
എന്‍ട്രന്‍സ് പരീക്ഷയും അഭിമുഖവും മുഖേനയാണ് എല്ലായിടത്തും തെരെഞ്ഞെടുപ്പ്. ന്യൂഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിലും എന്‍.സി.ഇ.ആര്.ടിയുടെ പ്രാദേശിക കേന്ദ്രങ്ങളിലും ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്. കേരളത്തില്‍ പുതുക്കോട്ടെ പ്രജ്യോതി നികേതന്‍ കോളജില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.എസ്സി കോഴ്സുണ്ട്. പത്ത് സീറ്റുകളാണ് ഇവിടെയുള്ളത്.
ബിരുദമാണ് യോഗ്യത. എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സില്‍ എം.എസ്സി ക്ലിനിക്കല്‍ ആന്റ് കൌണ്സിലിംഗ് സൈക്കോളജി കോഴ്സുണ്ട്. ബിരുദമാണ് യോഗ്യത.
👇 *താഴെ ഗ്രൂപ്പ് ഇൻഫർമേഷൻ*
*ഷെയർ ചെയ്യൂ*
*ഉപരിപഠന സാധ്യതകൾ അറിയാൻ CAREER WORLD ഗ്രൂപ്പിന്റെ താഴെയുള്ള ഗ്രൂപ്പ് ലിങ്ക് പരമാവധി നിങ്ങളുടെ പരിജയത്തിലുള്ള ഫ്രണ്ട്സ്/ഫാമിലി/സ്കൂൾ/കോളേജ് ഗ്രൂപ്പ്കളിൽ...ഷെയർ ചെയ്യുക....നിങ്ങളെ പോലെ അവർക്കും ഉപകരിക്കും.*
*🎓CAREER WORLD 🎓*
*https://chat.whatsapp.com/Dte689ytDaI1lAHAV9N1Sq*