ഈ അഭിപ്രാങ്ങളിൽ ശരിയായത്: ആദ്യത്തെ അഭിപ്രായമാകുന്നു
അബൂ ഹുറൈറ رضي الله عنه - യുടെ ഹദീസിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ വലിയ അശുദ്ധിയുടെ കുളി കുളിക്കുന്നതിനെ തൊട്ടുള്ള വിലക്കുള്ളതിനാലാകുന്നു അത്, ഒരു വിലക്കിന്റെ അടിസ്ഥാന ഉദ്ദേശം എന്നത് അത് ഹറാമായി നിശ്ചയിക്കലാകുന്നു; ആ വിധിയെ തിരിച്ചുവിടുന്ന ഒന്നും തന്നെ ഇല്ലെങ്കില്‍, അതിന്റെ വിധിയെ തിരിച്ചുവിടുന്നതായ ഒന്നും തന്നെ നമ്മുടെ അറിവിലില്ല والله أعلم.
📕 മിസ്കുൽ ഖിതാം
(പേജ് നമ്പർ:35,36)
════════════════════════
[1] "അല്‍ മുഹല്ലാ" (150), "ശർഹ് മുസ്ലിം" (283), "അത്തൗവ്ദീഹ്" (1/129), "അഹ്കാമുൽ ഗുസ്ൽ" (377) എന്നിവ നോക്കുക
═════🌺🍃 ════ 🌺🍃══════
➖അശ്ശെയ്ഖ് അൽ ഫഖീഹ് അബൂ അബ്ദില്ലാഹ് സായിദ് അൽ വസ്വാബി حفظه الله➖
1⃣0⃣📄 കെട്ടികിടക്കുന്ന വെള്ളത്തിൽ ഒരുവൻ വലിയ അശുദ്ധിയുടെ കുളി കുളിച്ചാൽ അശുദ്ധി അവനെ തൊട്ട് ഉയർത്തപ്പെടുമോ (അവന്റെ അശുദ്ധി നീങ്ങുമോ) 📄
🔅ഈ വിഷയവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളിൽ ശരിയായത് : കെട്ടികിടക്കുന്ന വെള്ളത്തിൽ വലിയ അശുദ്ധിയുടെ കുളി കുളിക്കൽ ഹറാം ആകുന്നു, കാരണം നബി ﷺ അതിനെ തൊട്ട് വിലക്കിയിട്ടുണ്ട്. എന്നാൽ അവന്റെ അശുദ്ധിയെ സംബന്ധിച്ചിടത്തോളം അത് ഉയരപ്പെടുകയും, ആ വെള്ളത്തെ സംബന്ധിച്ചടത്തോളം അത് ഉപയോഗിക്കപ്പെട്ടതായി മാറുകയുമുണ്ടാകും.
📕 മിസ്കുൽ ഖിതാം (പേജ് നമ്പർ: 36) ════════════════════════
═════🌺🍃 ════ 🌺🍃══════
➖സൗദി അറേബ്യ പണ്ഡിതസഭ നല്‍കിയ മറുപടി➖
1⃣1⃣📄മലിനജലം ശുദ്ധീകരിക്കപ്പെട്ടു വന്നാൽ
അത് ശുദ്ധീകരണത്തിന് ഉപയോഗിക്കാമോ📄
🔅 പണ്ഡിതന്മാർ പരാമര്‍ശിച്ചിട്ടുള്ളതു പ്രകാരം അശുദ്ധിയാൽ മാറ്റമുണ്ടായ ഒരു വലിയ അളവ് വെള്ളത്തിലേക്ക് ശുദ്ധജലം ചേർക്കുന്നതിലൂടെയോ അല്ലെങ്കിൽ ആ വെള്ളം ദീർഘകാലം അവശേഷിന്നതിലൂടെയോ അതുമല്ലെങ്കിൽ അതിലേക്ക് സൂര്യവെളിച്ചം അടിക്കുന്നതിലൂടെയോ കാറ്റടിക്കുന്നതിലൂടെയോ മറ്റോ അതിന് അശുദ്ധി കാരണത്താൽ ഉണ്ടായ മാറ്റം നീങ്ങിപ്പോകുകയാണെങ്കിൽ അതിന്റെ (അശുദ്ധത എന്ന) ന്യൂനത നീങ്ങിപ്പൊയതിനെ തുടര്‍ന്ന് അതിനു മുകളിലുള്ള വിധിയും നീങ്ങിപ്പോകപ്പെടും.
അശുദ്ധജലം അശുദ്ധിയിൽ നിന്നും വേര്‍തിരിച്ചെടുക്കാൻ ഒരുപാട് മാർഗ്ഗങ്ങളുണ്ട്, അശുദ്ധിയാൽ അതിനുണ്ടായ മാറ്റത്തിൽ നിന്നും നൂതന സാങ്കേതികവിദ്യയിലൂടെ ശുദ്ധീകരിച്ചെടുക്കൽ ഏറ്റവും നല്ല ശുദ്ധീകരണമായാണ് പരിഗണിക്കപ്പെടുക, അശുദ്ധിയിൽ നിന്നും ആ വെള്ളം ശുദ്ധുകരിച്ചെടുക്കാൻ ഒരുപാട് ശുദ്ധീകരണ പദാർത്ഥങ്ങൾ അവലംബിക്കുന്നതിനാൽ ആകുന്നു അത്, ഇക്കാര്യത്തിന് തങ്ങളുടെ പ്രവര്‍ത്തനത്തിലും വിദഗ്‌ദ്ധതയിലും പരീക്ഷണങ്ങളിലും സംശയത്തിനു വകയില്ലാത്ത അനുഭവജ്ഞരും വിദഗ്ദ്ധരും സാക്ഷ്യം വഹിക്കുകയും അംഗീകാരം നൽകുകയും ചെയ്യുന്നതിനാൽ.
ആയതിനാൽ നിറത്തിലോ ചുവയിലോ മണത്തിലോ അശുദ്ധി കാരണത്താലുണ്ടായ മാറ്റം പ്രകടമാകാത്ത വിധത്തിൽ അതിന്റെ യഥാര്‍ത്ഥ ഘടനയിലേക്ക് തിരിച്ചു പോയുള്ള പരിപൂർണ്ണ ശുദ്ധീകരണത്തിനു ശേഷം (അശുദ്ധമായിരുന്ന) ആ വെള്ളം ശുദ്ധമാണെന്ന് ഈ സഭ അഭിപ്രായപ്പെടുന്നു. ആ വെള്ളം അഴുക്കും അശുദ്ധിയും നീക്കം ചെയ്യുന്നതിനായി ഉപയോഗിക്കൽ അനുവദനീയമാണ്,
(കുടിക്കുന്ന കാര്യത്തിൽ) ആ വെള്ളം അശുദ്ധമായിരുന്നു എന്നതിനാലല്ലാതെ അതിന്റെ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യുമെങ്കിൽ അതൊഴിവാക്കിക്കൊണ്ട് ശരീരത്തെ സംരക്ഷിക്കുക എന്ന നിലയ്ക്ക് ആ വെള്ളം കുടിക്കാൻ പാടുള്ളതല്ല, അങ്ങനെയല്ലെങ്കിൽ അതു മുഖേന ശുദ്ധി കൈവരിക്കപ്പെടുന്നതിനാൽ തന്നെ ആ വെള്ളം കുടിക്കലും അനുവദനീയമാകുന്നു.
📕 ഫത്'വ നമ്പർ (2468)
════════════════════════
═════🌺🍃 ════ 🌺🍃══════
➖സൗദി അറേബ്യ പണ്ഡിതസഭ നല്‍കിയ മറുപടി➖
1⃣2⃣ 📄കൃഷി സംബന്ധമായ ആവശ്യങ്ങള്‍ക്കായി അഥവാ നനയ്ക്കാനും മറ്റും ഉപയോഗിക്കുന്ന ഓടകളിലെ ശുദ്ധീകരിക്കപ്പെട്ട മലിനജലം ശരീരത്തിലോ വസ്ത്രത്തിലോ മറ്റിടങ്ങളിലോ ആയാൽ 📄
🔅 ആ അശുദ്ധജലം ഒരുപാടാണെങ്കിൽ ശുദ്ധീകരണത്തിനു ശേഷം നിറത്താലോ ചുവയാലോ മണത്താലോ
ഉള്ള അശുദ്ധിയുടെ ലക്ഷണങ്ങൾ അതിനെ തൊട്ട് നീങ്ങിപ്പോവുകയും ചെയ്താൽ അത് ശുദ്ധമായി മാറിയിരിക്കുന്നു, ആ വെള്ളം ബാധിച്ച വസ്ത്രമോ ശരീരമോ മറ്റിടങ്ങളോ അശുദ്ധമാകില്ല.
ഇനി ആ വെള്ളത്തിൽ നിന്നും അശുദ്ധിയുടെ ലക്ഷണങ്ങൾ നീങ്ങിപ്പോയിട്ടില്ലെങ്കിൽ മറിച്ച് അതിൽ അവ അവശേഷിക്കുകയാണെങ്കിൽ ആ വെള്ളം ബാധിച്ച വസ്ത്രമോ ശരീരമോ മറ്റിടങ്ങളോ അശുദ്ധി ബാധിക്കപ്പെട്ടതാകും.
📕 ഫത്'വ നമ്പർ (3022)
#Purification_الطهارة
═════🌺🍃 ════ 🌺🍃══════
📝വിവർത്തനം : അബൂ അബ്ദിറഹ്മാൻ അബ്ദുല്ലാഹ് وفقه الله
📲ഇസ്‌ലാമിക വിധികൾ📲
https://t.me/islamikavidhikal